ആരോഗ്യ സുരക്ഷയ്ക്ക് കൈത്താങ്ങായി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി
1226292
Friday, September 30, 2022 10:40 PM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയും കോട്ടയം കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ആരോഗ്യ സുരക്ഷ പദ്ധതി ആരംഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തടിയമ്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിക്കും. അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കും. കരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് മുഖ്യപ്രഭാഷണം നടത്തും.
പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറയിൽ, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ എന്നിവർ പ്രസംഗിക്കും. ജില്ലയിലെ 14ഓളം പഞ്ചായത്തുകളിലെ 2500ഓളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.