സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1226354
Friday, September 30, 2022 11:08 PM IST
കട്ടപ്പന: ബിജെപി കാഞ്ചിയാര്‍ പഞ്ചായത്ത് കമ്മിറ്റി, മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റല്‍ എന്നിവയുടെ നേതൃത്വത്തില്‍ നാളെ കോവില്‍മലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് രാവിലെ 11ന് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്യും.
ജനറല്‍ മെഡിസിന്, അസ്ഥിരോഗ വിഭാഗം, നാഡീരോഗ വിഭാഗം, ജനറല്‍ സര്‍ജറി, ശ്വാസകോശ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഇഎന്‍ടി, നേത്രരോഗ വിഭാഗം, ശിശുരോഗ വിഭാഗം എന്നിവയിലാണ് പരിശോധന നടക്കുന്നത്. തുടര്‍ചികിത്സയ്ക്ക് ആനുകൂല്യവും സൗജന്യ മരുന്നും നൽകുമെന്ന് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിവദാസ് പരുവിക്കല്‍, ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍, പി.ആര്. ഷാജി എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9495470190.
നേത്രചികിത്സാ ക്യാന്പ്
തൊടുപുഴ: അൽഫോൻസ കണ്ണാശുപത്രിയിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കായി എല്ലാ മാസവും ആദ്യഞായറാഴ്ച നടത്തുന്ന നേത്രചികിത്സാ ക്യാന്പ് നാളെ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. തിമിര ശസ്ത്രക്രിയ ആവശ്യമുള്ള അന്ത്യോദയ, അന്നയോജന വിഭാഗത്തിന് സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കും. ഫോണ്‍: 04862 229228, 8547857662.