ഞായറാഴ്ചകൾ പ്രവൃത്തിദിനം: പ്രതിഷേധ ദിനാചരണം നടത്തി
1226549
Saturday, October 1, 2022 10:46 PM IST
കട്ടപ്പന: ഞായറാഴ്ചകൾ പ്രവൃത്തിദിനം ആക്കുന്ന സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കട്ടപ്പനയിൽ റാലി നടത്തി. ഇടുക്കിക്കവലയിൽനിന്ന് ആരംഭിച്ച പ്രതിഷേധറാലി കട്ടപ്പന പട്ടണം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനം ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, അസി. ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, കെസിവൈഎം രൂപത പ്രസിഡന്റ് അലക്സ് തോമസ്, കെസിവൈഎം രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, വി.ടി. തോമസ്, ജോസ് തോമസ് ഒഴുകയിൽ, ഷാജി കൊച്ചുപുരയ്ക്കൽ, അഗസ്റ്റിൻ പരത്തിനാൽ, സെസിൽ പുന്നപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.