പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ
1226550
Saturday, October 1, 2022 10:46 PM IST
കട്ടപ്പന: പോക്സോ കേസിൽ കട്ടപ്പന തെങ്ങുവിള വീട്ടിൽ ജോസഫിനെ(63) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടിയെന്ന കേസിലാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് നൽകിയിരിക്കുകയാണ്. അവിടെ സംഗീതം അഭ്യസിക്കാൻ എത്തിയ കുട്ടിയെയാണ് അധ്യാപിക എത്തുന്നതിനു മുൻപ് ഇയാൾ അശ്ലീല ദൃശ്യങ്ങൾ കാട്ടിയതെന്നു പരാതിയുണ്ട്. പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.