കലയന്താനി സ്കൂളിൽ ലഹരിവിരുദ്ധ കാന്പയിൻ
1226565
Saturday, October 1, 2022 10:49 PM IST
കലയന്താനി: ലഹരിവിപത്തിനെതിരേ സെന്റ് ജോർജ് എച്ച്എസ്എസിലെ വിദ്യാർഥികൾ ചിത്രങ്ങൾ ഒരുക്കി. ഇന്ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ കാന്പയിന് തുടക്കംകുറിച്ചാണ് എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ മാനേജർ ഫാ. ജോർജ് പുല്ലൻ, ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമലയിൽ, പ്രിൻസിപ്പൽ ടോമി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. സ്കൗട്ട് മാസ്റ്റർ ജോബിൻ ജോർജ്, ഗൈഡ് ക്യാപ്റ്റൻ ഡോ. സിൽവി തെരേസ് ജോസഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനിൽ എം. ജോർജ്, യോദ്ധാവ് പദ്ധതി കോ-ഓർഡിനേറ്റർ എസ്. മേരി എന്നിവർ നേതൃത്വം നൽകി.