ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപനം
1226963
Sunday, October 2, 2022 10:52 PM IST
തൊടുപുഴ: മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം നടത്തി. കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ പതാക ഉയർത്തി. കുട്ടികൾ അംഗത്വ നവീകരണവും പ്രേഷിതറാലിയും നടത്തി.
സമാപന സമ്മേളനം മോണ്‍. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബെനഡിക്ട് മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നൽകിയ പ്ലാറ്റിനം ജൂബിലി വീഡിയോസന്ദേശം പ്രദർശിപ്പിച്ചു. വികാരി റവ. ഡോ. ജോർജ് താനത്തുപറന്പിൽ,ജിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. മുൻവർഷങ്ങളിലെ പ്രസിഡന്റുമാരെ യോഗത്തിൽ ആദരിച്ചു.
ഫാ. തോമസ് പെരിയപ്പുറം, അസി. ഡയറക്ടർമാരായ ഫാ. പീറ്റർ പാറേമ്മാൻ, ഫാ. ജസ്റ്റിൻ ചേറ്റൂർ, അനിമേറ്റർ സിസ്റ്റർ ടെൽമ എസ്എച്ച് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.