വന്യമൃഗശല്യം: സമരം നടത്തുമെന്ന് സി.പി. മാത്യു
1227839
Thursday, October 6, 2022 10:48 PM IST
ഇടുക്കി: വന്യമൃഗങ്ങൾ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്പോൾ സംരക്ഷണ കവചം തീർക്കേണ്ട വനംവകുപ്പ് നിസംഗത പാലിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു.
ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ ജനജീവിതം ദുരിതപൂർണമാക്കുകയാണ്. ഇതിൽനിന്നു ജനങ്ങളെ രക്ഷിക്കാൻ കോണ്ഗ്രസ് ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിക്കും. ഹൈറേഞ്ചിലെ കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ഭയവും അകറ്റാൻ പ്രത്യക്ഷ സമരത്തോടൊപ്പം നിയമപരമായ പോരാട്ടവും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.