എസ്. രാജേന്ദ്രന്റെ ആരോപണം അസംബന്ധം : എം. എം. മണി
1243502
Sunday, November 27, 2022 3:20 AM IST
കട്ടപ്പന: എസ്. രാജേന്ദ്രൻ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക ു റവന്യു വകുപ്പ് നോട്ടീസ് നൽകിയതിനു പിന്നിൽ താനാണെന്ന രാജേന്ദ്രൻ ആരോപണം അസംബന്ധമാണെന്ന് എം.എം. മണി എംഎൽഎ.
അത് എന്റെ പണിയല്ല, താൻ അങ്ങനെ ആരോടും ചെയ്യാറില്ല. എസ്. രാജേന്ദ്രൻ ഭൂമി കൈയേറിയോ എന്നു തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു ആണ് തീരുമാനിക്കേണ്ടതെന്നും എം.എം. മണി കട്ടപ്പനയിൽ പറഞ്ഞു.