ജില്ലാതല എയ്ഡ്സ് ദിനാചരണം
1244815
Thursday, December 1, 2022 10:31 PM IST
കട്ടപ്പന: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു. എയ്ഡ്സ് നിയന്ത്രണ വിഭാഗവും ജില്ലാ മെഡിക്കല്‍ ഓഫീസും ചേർന്നാണ് ദിനാചരണം സംഘടിപ്പിച്ചത്.
കട്ടപ്പന ഗാന്ധി സ്ക്വയറില്‍നിന്ന് ആരംഭിച്ച എയ്ഡ്സ് ദിനാചരണ സന്ദേശ റാലിയിൽ സ്കൂള്‍ വിദ്യാര്‍ഥികള്‍, എന്‍സിസി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ് കേഡറ്റുകള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവർ പങ്കെടുത്തു.
മുൻസിപ്പൽ ഹാളിൽ നടന്ന ദിനാചാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഷീബ ജോർജ് മുഖ്യാഥിതിയായിരുന്നു. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. സെന്‍സി ബാബുരാജന്, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഏലിയാമ്മ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഗസ്റ്റ് അധ്യാപക നിയമനം
ചെറുതോണി: മുരിക്കാശേരി പാവനാത്മാ കോളജിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. തനതു വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ അഞ്ചിന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.