നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1246003
Monday, December 5, 2022 10:33 PM IST
തൊടുപുഴ: ശീതളപാനീയ കടയിൽനിന്നു നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഷാഫി അരവിന്ദാക്ഷനും സംഘവും ചേർന്ന് കാരിക്കോട് അന്റ്ലാന്റിക് കൂൾബാർ നടത്തുന്ന തൊടുപുഴ കീരികോട് ഓലിക്കൽ മുഹമ്മദ് റാഫി നാസർ, സഹോദരൻ അജ്മൽ ഖാൻ എന്നിവരുടെ കടയിൽനിന്നാണ് 400 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
മുന്‍പ് നിരവധി തവണ ഇവരുടെ പക്കൽനിന്നു നിരോധിത ഉത്പന്നങ്ങൾ പിടികൂടുകയും താക്കീതു നൽകുകയും ചെയ്തിരുന്നു.
സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ മുനിസിപ്പാലിറ്റിക്കു ശിപാർശ നൽകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക് പുകയില ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്ന മൊത്തക്കച്ചവടക്കാരനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വിദ്യാരംഗം കലോത്സവം ഇന്ന്
തൊടുപുഴ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ ശില്പശാലയും കലോത്സവവും ഇന്ന് മുതലക്കോടം സെന്റ് ജോർജ് യുപി സ്കൂളിൽ നടക്കും.
മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് താനത്തുപറന്പിൽ അധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലർ ഷഹന ജാഫർ, എഇഒ ഷീബ മുഹമ്മദ്, ബിജു തോവാള, വിവിഷ് വി. റോൾഡന്റ് എന്നിവർ പ്രസംഗിക്കും.