പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ഏഴു വർഷം കഠിനതടവ്
1262163
Wednesday, January 25, 2023 10:28 PM IST
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാന്പാടുംപാറ പുതുക്കാട് കോളനി ഭാഗത്ത് ഹൗസ് നന്പർ 222ൽ മനോജിന് (31) ഏഴു വർഷം കഠിനതടവിനും 30,000 രൂപ പിഴയും കട്ടപ്പന ഫാസ്ട്രാക്ക് പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചു. പോക്സോ ആക്ട് പ്രകാരം അഞ്ചു വർഷം കഠിനതടവും 10,000 രൂപ പിഴയും ഐപിസി വകുപ്പു പ്രകാരം രണ്ടു വർഷം കഠിനതടവും 5,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
റോഡിലൂടെ നടന്നുപോകുകയായിരുന്ന എട്ടു വയസുള്ള പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോണ്‍ ഹാജരായി.