മിനി ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പ് ഇന്ന്
1262735
Saturday, January 28, 2023 10:20 PM IST
തൊടുപുഴ: കെ. ശശിധരൻ മെമ്മോറിയൽ ജില്ലാ മിനി ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പ് ഇന്നു രാവിലെ ഒന്പതിനു കുമാരമംഗലം എംകെഎൻഎം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി. അജീവ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. കൗണ്‍സിലർ മുഹമ്മദ് അഫ്സൽ, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അംഗം റഫീക്ക് പള്ളത്തുപറന്പിൽ, ഹാൻഡ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിൽകുമാർ സെക്രട്ടറി അൻവർ ഹുസൈൻ, ജോയിന്റ് സെക്രട്ടറി അശ്വിൻ സത്യൻ എന്നിവർ പങ്കെടുക്കും.
സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന്
മൂലമറ്റം: പുള്ളിക്കാനം സെന്റ് തോമസ് പള്ളിയുടെയും മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പും മരുന്നു വിതരണവും ഇന്നു രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു ഒന്നു വരെ പുള്ളിക്കാനം സെന്റ് തോമസ് എൽപി സ്കൂൾ ഹാളിൽ നടക്കും.
ഫാ. സിബി അറയ്ക്കൽ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ, ഡോ. ഫിലിപ്പ് ജെ. ജോണ്‍, ഡോ. എം.എസ്. അരുണ, ഡോ. സജിത് കുര്യൻ, ഡോ. സിസ്റ്റർ ജാനറ്റ്, സിസ്റ്റർ ഡോ. ആനി സിറിയക്, ഡോ. ജി. മേഘ, സിസ്റ്റർ അമൽ ജ്യോതി, സിസ്റ്റർ പി. റിൻസി, സിസ്റ്റർ കൃപാ മരിയ എന്നിവർ നേതൃത്വം നൽകും.