റാങ്ക് ജേതാക്കൾക്ക് അനുമോദനം
1263362
Monday, January 30, 2023 10:17 PM IST
രാജകുമാരി: രാജകുമാരി എൻഎസ്എസ് കോളജിൽ റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും അവാർഡ് വിതരണവും ഇന്നു നടക്കും. എംജി യൂണിവേഴ്സിറ്റി പരീക്ഷാവിഭാഗം തലവൻ സി.എം. ശ്രീജിത്ത്, രാജകുമാരി എൻഎസ്എസ് കരയോഗം പ്രസിഡന്റ് എസ്. മധുസൂധനൻ പിള്ള എന്നിവർ ചേർന്നു യോഗം ഉദ്ഘാടനംചെയ്തു അവാർഡ് വിതരണം നടത്തും.
ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. കെ. ജ്യോതിഷ്കുമാർ അധ്യക്ഷത വഹിക്കും.
എംജി യൂണിവേഴ്സിറ്റി ബികോം മോഡൽ ഒന്ന് (കോ-ഓപ്പറേഷൻ) പരീക്ഷയിൽ ഒന്നു മുതൽ ഏഴുവരെ റാങ്കുകളും ബിസിഎ പരീക്ഷയിൽ രണ്ടാം റാങ്കും ബികോം മോഡൽ രണ്ട് കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ നാലാം റാങ്കും കോളജിലെ വിദ്യാർഥികൾ കരസ്ഥമാക്കിയിരുന്നു.