റയൽ മാഡ്രിഡ് ഫൗണ്ടേഷൻ മീഡിയ ടീം മേരികുളം സ്കൂളിലെത്തി
1263689
Tuesday, January 31, 2023 10:51 PM IST
ഉപ്പുതറ: റയൽമാഡ്രിഡ് ഫൗണ്ടേഷൻ നിയോഗിച്ച ഇന്റർനാഷണൽ മീഡിയ ടീം മേരികുളം സെന്റ് മേരീസ് സ്കൂളിലെത്തി കുട്ടികളുടെ കായികക്ഷമത പരിശോധിച്ചു. റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റെ ജൂബിലിയോടനുബന്ധിച്ചാണ് ടീം സ്കൂളിൽ സന്ദർശനം നടത്തിയത്.
ഫുട്ബോൾ പരിശീലിപ്പിക്കുന്നതിനായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സ്കൂളുകളിൽനിന്നു 36,000 കുട്ടികളെയാണ് റയിൽ മാഡ്രിഡ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ഏക സ്കൂളും മേരികുളം സ്കൂളാണ്.
ടീം അംഗങ്ങളായ ജാറ്റിൻ ട്വിസ്വാനി, ജാൻ ജോസഫ്, സിൽവിയ എന്നിവരെ
എൻസിസി, എസ് പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾ കേരളത്തനിമ വിളിച്ചോതുന്ന വർണാഭമായ സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു.
ചടങ്ങിൽ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയിലുപറമ്പിൽ, ഫാ. റോയ് വടക്കേൽ, സ്കൂൾ മാനേജർ ഫാ. വർഗീസ് കുളംപള്ളിയിൽ, ഫാ. ആജോ പേഴുംകാട്ടിൽ, തുടങ്ങിയവർ പങ്കെടുത്തു.