ഭാര്യയെയും മകളെയും തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ
1263696
Tuesday, January 31, 2023 10:54 PM IST
അടിമാലി: പണിക്കൻകുടി കുരിശിങ്കലിൽ ഭാര്യയെയും മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുഴിക്കാട്ട് സാബു (52) നെ യാണ് വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ലൂസി (50), മകൾ ആഷ് ലി (21) എന്നിവരെയാണ് ഇയാൾ പെട്രോൾ ദേഹത്ത് ഒഴിച്ചശേഷം തീ കൊളുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ചത്.
സാരമായി പൊള്ളലേറ്റ ലൂസിയും ആഷ് ലിയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ലൂസി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എസ്എച്ച്ഒ ആർ. കുമാർ, എസ്ഐ സജി എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മുന്പ് ഭാര്യയെ ഉപദ്രവിച്ച കേസിലും വിവിധ അബ്കാരി കേസുകളിലും ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.