രജതജൂബിലി ആഘോഷം നാളെ
1263986
Wednesday, February 1, 2023 10:34 PM IST
കരിമണ്ണൂർ: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജതജൂബിലി ആഘോഷവും വായ്പാവിതരണവും നാളെ രാവിലെ 11നു സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിൽ നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് അധ്യക്ഷത വഹിക്കും. വായ്പാ വിതരണോദ്ഘാടനം പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ് നിർവഹിക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോണിയ ജോബിൻ, ബിജി ജോമോൻ എന്നിവർ അവാർഡു വിതരണവും മെംബർ ബൈജു വറവുങ്കൽ മുതിർന്ന അയൽക്കൂട്ട സെക്രട്ടറിയെ ആദരിക്കലും നിർവഹിക്കും.
സ്കൂൾ വാർഷികം
പുറപ്പുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ വാർഷികവും പൂർവവിദ്യാർഥീസംഗമവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിർ ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ അധ്യക്ഷത വഹിച്ചു.
കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ, ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ, കരിങ്കുന്നം എസ്ഐ ബൈജു പി. ബാബു, അജിത് പാലക്കാട്, വാർഡ് മെംബർ എ.കെ. ഭാസ്കരൻ, ഡീക്കൻ തോമസ് പടിഞ്ഞാറേക്കൂറ്റ്, പിടിഎ പ്രസിഡന്റ് കെ.കെ. തങ്കച്ചൻ, എംപിടിഎ പ്രസിഡന്റ് സീന തോമസ്, ചെയർപേഴ്സണ് ദേവിക സിജു എന്നിവർ പ്രസംഗിച്ചു.