ഡിപോൾ സിൽവർ ജൂബിലി ആഘോഷം ഇന്ന്
1264540
Friday, February 3, 2023 10:58 PM IST
തൊടുപുഴ: ഡിപോൾ പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷം ഇന്നു നടക്കും. വൈകുന്നേരം നാലിന് ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വിൻസെൻഷ്യൽ സുപ്പീരിയർ ജനറാൾ ഫാ.ജോയി കണ്ടത്തിൻകര അധ്യക്ഷത വഹിക്കും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും.
ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്, പിന്നണി ഗായിക രാജലക്ഷ്മി എന്നിവർ പങ്കെടുക്കും.
ഡീൻ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ് എംഎൽഎ, പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.മാത്യു കക്കാട്ടുപ്പിള്ളിൽ, നഗരസഭ ചെയർമാൻ സനീഷ് ജോർജ്, വാർഡ് കൗണ്സിലർ മുഹമ്മദ് അഫ്സൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് കൊച്ചിൻ ഹരിശ്രീയുടെ മെഗാഷോയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.