കടയിലെത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച കടക്കാരൻ പിടിയിൽ
1264799
Saturday, February 4, 2023 10:21 PM IST
അടിമാലി: ബേക്കറിയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സ്കൂൾ വിദ്യാർഥിനിയുടെ ദേഹത്തു പിടിച്ച കടയുടമയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അടിമാലി ബസ് സ്റ്റാൻഡിൽ സ്ഥാപനം നടത്തുന്ന ശല്യാംപാറ അറയ്ക്കൽ സെയ്ത് (66) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണു സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണു എസ്ഐ കെ.എം. സന്തോഷ്, എഎസ്ഐമാരായ അബ്ബാസ്, സിന്ധുമോൾ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സർട്ടിഫിക്കറ്റ് വിതരണം
കട്ടപ്പന: അസാപ്പ് കേരളയുടെ നേതൃത്വത്തിൽ നടത്തിയ ഫിറ്റ്നസ് ട്രെയിനിംഗ് കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള അസാപ്പ് കേരളയുടെ ഫിറ്റ്നസ് ട്രെയിനിംഗ് കോഴ്സിന്റെ കട്ടപ്പനയിൽ നടത്തിയ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണമാണ് ഗവ. കോളജിൽ നടന്നത്.
കോളജ് പ്രിൻസിപ്പൽ ഡോ. വി. കണ്ണൻ ഉദ്ഘാടനം ചെയ്തു . ഫിറ്റ്നസ് ട്രെയിനിംഗ് കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷന്റെ ഉദ്ഘാടനവും നടന്നു.
കട്ടപ്പന താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസറും ഫോറൻസിക് സർജനുമായ ഡോ. വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ് ജോസഫ്, ജോൺ, അസാപ്പ് കേരള പ്രോഗ്രാം മാനേജർ രമ്യ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.