ഡിസിസി പ്രതിഷേധമാർച്ച്
1265404
Monday, February 6, 2023 10:46 PM IST
തൊടുപുഴ: മോദിഭരണത്തിൽ ഗൗതം അദാനി ശതകോടീശ്വരനായപ്പോൾ സാധാരണക്കാരും കർഷകരും ദാരിദ്യ്രത്തിന്റെ കൊടുമുടിയിലായെന്നു കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ആരോപിച്ചു. ഡിസിസിയുടെ നേതൃത്വത്തിൽ തൊടുപുഴ എസ്ബിഐക്കു മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ ഒന്പതു വർഷംകൊണ്ട് ഏതാനും സന്പന്നരെയും ഫാസിസത്തെയുമാണ് ശക്തിപ്പെടുത്തിയതെന്നു ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവും കുറ്റപ്പെടുത്തി.
കെപിസിസി മെംബർമാരായ എം.കെ. പുരുഷോത്തമൻ, നിഷ സോമൻ, ഡിസിസി ഭാരവാഹികളായ സി.പി. കൃഷ്ണൻ, ഇന്ദു സുധാകരൻ, എൻ.ഐ. ബെന്നി, ചാർളി ആന്റണി, ടി.ജെ. പീറ്റർ, ജോസ് അഗസ്റ്റിൻ, ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, ജോണ് നെടിയപാല, അനിൽ ആനക്കനാട്ട്, രാജു ഓടയ്ക്കൽ, പി.ജെ. തോമസ്, എ.കെ. ഭാസ്കരൻ, കെ. ദീപക്, കെ.കെ. തോമസ്, ഷാഹുൽ മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.