വിലവർധന: കട്ടൻചായ സമരം നടത്തി
1273896
Friday, March 3, 2023 10:51 PM IST
തൊടുപഴ: പാചകവാതക വില വർധനവിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റിലും പ്രതിഷേധിച്ച് കേരള മഹിളാഫെഡറേഷൻ തൊടുപുഴ ഏരിയാ കമ്മിറ്റി കട്ടൻചായ സമരം നടത്തി.
മിനി സിവിൽ സ്റ്റേഷനുമുന്നിൽ അടുപ്പുകൂട്ടി കട്ടൻചായ തിളപ്പിച്ചായിരുന്നു സമരം.
സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി വി.ആർ. അനിൽ കുമാർ, മഹിള ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.ജി. ലീലാമ്മ, സരസമ്മ കൃഷ്ണൻകുട്ടി, പി. എച്ച്.നസീമ തുടങ്ങിയവർ പ്രസംഗിച്ചു.