കെഎസ്ആർടിസിയുടെ പിന്നിൽ ടോറസിടിച്ചു
1278381
Friday, March 17, 2023 10:41 PM IST
കുടയത്തൂർ: ശരംകുത്തി ബസ് സ്റ്റോപ്പിൽ യാത്രക്കാരനെ കയറ്റാൻ നിർത്തിയ കെഎസ്ആർടിസി ബസിനു പിന്നിൽ ടോറസ് ഇടിച്ചു. അപകടത്തിൽ സ്റ്റോപ്പിൽനിന്നു ബസിൽ കയറിയ താഴത്തെതയ്യിൽ ചന്ദ്ര ശേഖരപിള്ളയ്ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. മൂലമറ്റത്തുനിന്നു തൊടുപുഴയ്ക്ക് വരികയായിരുന്ന ഓർഡിനറി ബസിന്റെ പിന്നിലാണ് ടോറസ് ഇടിച്ചത്.
ഇതിനിടെ അതുവഴി വന്ന കളക്ടറേറ്റ് ജീവനക്കാർ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ സ്കൂട്ടർ ഇടിച്ചും അപകടമുണ്ടായി. ബസപകടം കണ്ടു നിർത്തിയ കാറിന്റെ പിന്നിലാണ് സ്കൂട്ടർ ഇടിച്ചത്. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
’വേനലവധി വേദനയാകരുത്’
ശില്പശാല നടത്തി
കട്ടപ്പന: വേനലവധിക്കാലം ആഹ്ലാദകരമാക്കാനുള്ള ’വേനലവധി വേദനയാകരുത്’ ശില്പശാല നടത്തി. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.
വണ്ടിപ്പെരിയാർ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ സി.ഡി. അരുണ്‍ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ പി.പി. ശിവകുമാർ, ലിൻസി ജോർജ്, പി.എസ്. ഓമന, സിന്ധു തന്പി എന്നിവർ നേതൃത്വം നൽകി.