യുഡിഎഫ് മെംബർമാർ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു
1279349
Monday, March 20, 2023 10:21 PM IST
കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സ്ഥിരീകരിച്ച കടുവ, പുലി ഭീഷണിക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു.
ഡിസിസി സെക്രട്ടറി ബിജോ മാണി ഉപരോധം ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് വന്യജീവിശല്യം മൂലം ജനം ഭീതിയിലായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇരട്ടയാർ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ചു. വന്യജീവി ശല്യത്തിനു പരിഹാരം കണ്ട് ജനങ്ങളുടെ ആശങ്കയകറ്റാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വൈ.സി. സ്റ്റീഫൻ, ജോസ് തച്ചാപ്പറമ്പിൽ, ജോസുകുട്ടി അരീപ്പറമ്പിൽ, രതീഷ് അലെപുരയ്ക്കൽ, തോമസ് കടുത്താഴെ, ആനന്ദ് തോമസ് എന്നിവർ പ്രസംഗിച്ചു.