നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു
1279412
Monday, March 20, 2023 10:45 PM IST
കട്ടപ്പന: കട്ടപ്പന നഗരത്തിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ രണ്ടു മൊത്തവ്യാപാരസ്ഥാപനത്തിൽനിന്ന് 800 കിലോയോളം നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു. സ്ഥാപനത്തിനെതിരെ പിഴ ഈടാക്കുമെന്നും വില്പന ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
വരുംദിവസങ്ങളിലും നഗരസഭാ പരിധിയിലെ സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് നഗരസഭാ ക്ലീൻ സിറ്റി അധികൃർ അറിയിച്ചു. മാനേജർ ആറ്റ്ലി പി. ജോണിന്റെ നേതൃത്വത്തിലാണു റെയ്ഡ് നടത്തിയത്.
കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ
മാലിന്യം തള്ളിയവർക്കെതിരെ നടപടി
കട്ടപ്പന: കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ മാലിന്യം ചാക്കിൽകെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണത്തൊഴിലാളികൾ ചാക്കിൽനിന്നു കുടഞ്ഞിട്ട് മാലിന്യം പരിശോധിച്ചപ്പോൾ സമീപത്തെ പാലസ് ഹോട്ടലിന്റെ രസീത് ലഭിച്ചു.
മുട്ടത്തോട്, ഭക്ഷണാവശിഷ്ടം, പാൽ കവറുകൾ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഇട്ട് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മാലിന്യം. അലക്ഷ്യമായി ഇത്തരത്തിൽ മാലിന്യം തള്ളിയവർക്കെതിരേ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ക്ലീൻസിറ്റി മാനേജർ ആറ്റ്ലി പി. ജോൺ അറിയിച്ചു.