സ്വാശ്രയ-ഹരിത സംഗമം
1279673
Tuesday, March 21, 2023 10:39 PM IST
ഇടുക്കി: കോട്ടയം അതിരൂപതയുടെ ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയ-ഹരിത സംഗമം സംഘടിപ്പിക്കും. ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന 160 സ്വാശ്രയ സംഘങ്ങളിലെ 2500ഓളം കുടുംബങ്ങളിലെ സ്വാശ്രയ സംഘ പ്രവർത്തകരുടെ സംഗമം-കൂടിവരവ് 2023 തടിയന്പാട് മരിയ സദൻ അനിമേഷൻ സെന്ററിൽ 30 ന് രാവിലെ പത്തിനു നടത്തും. പതാക ഉയർത്തലോടെ ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം 4.30ന് അവസാനിക്കും.
വിവിധ ഗ്രാമങ്ങളിൽ നിന്നെത്തുന്ന കലാകാരന്മാരുടെ കലാപ്രകടനങ്ങൾ, കലാമത്സരങ്ങൾ, കാർഷിക മത്സരങ്ങൾ, സെമിനാറുകൾ എന്നിവ അരങ്ങേറും. ഉച്ചകഴിഞ്ഞു 2.30നു ചേരുന്ന പൊതുസമ്മേളനത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.