പറത്താനം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
1280241
Thursday, March 23, 2023 10:44 PM IST
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് കരിങ്കുന്നം പഞ്ചായത്തിൽ പൂർത്തീകരിച്ച പറത്താനം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലം നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ മാർട്ടിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ പദ്ധതി വിശദീകരിച്ചു. 7.20 ലക്ഷം ചെലവഴിച്ച് ജലവകുപ്പ് മുഖേനയാണ് പദ്ധതി പൂർത്തീകരിച്ചത്. വേനലിൽ മൂവായിരം ലിറ്റർ വെള്ളത്തിന് 600 രൂപവരെ ചെലവഴിച്ച് കുടിവെള്ളം ഉപയോഗിച്ചുകൊണ്ടിരുന്ന കുടുംബങ്ങൾക്ക് പദ്ധതി ഏറെ ഗുണകരമാണെന്ന് ഗുണഭോക്തൃസമിതി കണ്‍വീനർ ബേബി മുളയാനിക്കുന്നേൽ അറിയിച്ചു.
ചെയർമാൻ മനോജ് പാറപ്ലാക്കൽ, തോമസ് കുഴിപറന്പിൽ, ജോസ് കാവാലം എന്നിവർ പ്രസംഗിച്ചു.