സ്കൂളിനു സമീപം അമിതവേഗം: ബൈക്ക് പോലീസ് പിടികൂടി
1282605
Thursday, March 30, 2023 10:36 PM IST
വണ്ണപ്പുറം: സ്കൂളിനു മുന്നിലെ റോഡിലൂടെ അമിതവേഗത്തിൽ പാഞ്ഞ ബൈക്ക് കാളിയാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ സ്കൂൾ പരിസരത്തുകൂടി യുവാക്കൾ അമിതവേഗത്തിൽ ബൈക്ക് ഓടിക്കുന്നതുകണ്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തിയതോടെ ബൈക്ക് ടൗണിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ കോന്പൗണ്ടിൽ ഒളിപ്പിച്ചു. പോലീസ് ഇത് കണ്ടെത്തി ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
അവധിക്കാല നീന്തൽ പരിശീലന ക്യാന്പ്
തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവധിക്കാല നീന്തൽ പരിശീലന ക്യാന്പ് നടത്തും. നാളെ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ പി.ജെ. ജോസഫ് എംഎൽഎ ക്യാന്പിന്റെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിക്കും. അന്തർദേശീയ നീന്തൽതാരം കെ. അലോഷ്യസ് മുഖ്യാതിഥിയാകും.
കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്ന നീന്തൽ പരിശീലന പരിപാടിക്കു ദേശീയ, അന്തർദേശീയ താരങ്ങൾ നേതൃത്വം നൽകും. മുതിർന്നവർക്കും രണ്ടു മുതൽ എട്ടു വയസു വരെയുള്ള കുട്ടികൾക്കായും പ്രത്യേക സ്വിമ്മിംഗ് പൂളാണ് ഒരുക്കിയിരിക്കുന്നത്. ഫോണ്: 9447223674.