പ​രാ​തി​ക്കാ​ര​ൻ പെ​ട്ടു
Tuesday, June 6, 2023 11:38 PM IST
ക​ട്ട​പ്പ​ന: പ​കതീ​ർ​ക്കാ​ൻ കു​റ​ച്ചു​പേ​ർ ചേ​ർ​ന്ന് വീ​ടി​നു തീ​വ​ച്ചെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ഫോ​റ​ൻ​സി​ക് സം​ഘം വീ​ട്ടി​ൽനി​ന്നു ലൈ​സ​ൻ​സി​ല്ലാ​ത്ത റി​വോ​ൾ​വ​ർ ക​ണ്ടെ​ടു​ത്തു. കൊ​ച്ചു​തോ​വാ​ള കൊ​ടി​ത്തോ​പ്പി​ൽ സോ​ണി (ജേ​ക്ക​ബ് ആ​ന്‍റ​ണി-29)യെ പോലീസ് ​അ​റ​സ്റ്റ് ചെ​യ്തു.
പ​രാ​തി​ക്കാ​ര​നാ​യ സോ​ണി​യു​ടെ വീ​ടി​ന് മേ​യ് 15നു ​തീ​പി​ടി​ച്ചി​രു​ന്നു. വീ​ടി​നു തീ​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച് മേ​യ് 16ന് ​ഫൊ​റ​ൻ​സി​ക് സം​ഘം വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട​ൻ തോ​ക്ക് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ന​ധി​കൃ​ത​മാ​യി തോ​ക്ക് സൂ​ക്ഷി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പി​ന്നീ​ട് ഒ​ളി​വി​ൽ പോ​യ സോ​ണി​യെ ക​ട്ട​പ്പ​ന ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തുനി​ന്നാ​ണ് എ​സ്‌​ഐ ലി​ജോ പി.​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.