ചെ​സ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ഷി​പ്പി​ൽ നേ​ട്ട​വു​മാ​യി ആ​ൻ​ജോ തോ​മ​സ്
Thursday, June 8, 2023 10:55 PM IST
കാ​ഞ്ഞാ​ർ: കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ഓ​പ്പ​ണ്‍ ചെ​സ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ഷി​പ്പി​ലും ഏ​ഷ്യ​ൻ ചെ​സ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലും കാ​ഞ്ഞാ​ർ സ്വ​ദേ​ശി വെ​ള്ളി മെ​ഡ​ലു​ക​ൾ നേ​ടി. പൊ​ട്ട​യി​ൽ ആ​ൻ​ജോ തോ​മ​സാ​ണ് മെ​ഡ​ലു​ക​ൾ നേ​ടി ശ്ര​ദ്ധേ​യ​നാ​യ​ത്.
എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ചാ​ന്പ്യ​നാ​യ ആ​ൻ​ജോ തോ​മ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലും മെ​ഡ​ൽ നേ​ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ഓ​പ്പ​ണ്‍ ചെ​സ് ഓ​പ്പ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്.
ഈ ​മ​ത്സ​ര​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​തോ​ടെ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഏ​ഷ്യ​ൻ ചെ​സ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ക​യാ​യി​രു​ന്നു. ആ​റു രാ​ജ്യ​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​റ​ക്കു​ളം പൊ​ട്ട​യി​ൽ തോ​മ​സ്-​എ​ൽ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.