ഗതാഗതക്കുരുക്കിൽ വലഞ്ഞ് കട്ടപ്പന താലൂക്ക് ആശുപത്രി റോഡ്
1336545
Monday, September 18, 2023 10:58 PM IST
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയുടെ മുൻവശത്ത് ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
മലയോര ഹൈവേ നിർമാണം നടക്കുന്നതിനാൽ വഴിതിരിച്ചുവിട്ട സ്വകാര്യ ബസ് ഇതുവഴി എത്തിയതോടെ റോഡിൽ പാർക്ക് ചെയ്ത കാർ നാട്ടുകാർ ചേർന്ന് എടുത്തുമാറ്റിയാണ് ഗതാഗത പുനഃസ്ഥാപിച്ചത്. മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്.
ആശുപത്രിക്ക് മുന്നിലായി റോഡിന്റെ ഇരുവശങ്ങളിലും തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്തതോടെയാണ് മറ്റു വാഹനങ്ങൾ കുരുക്കിൽ പെട്ടത്. താലൂക്ക് ആശുപത്രിയുടെ മുന്പിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ നഗരസഭ ഇടപെടണമെന്നും ആവശ്യം ഉയരുന്നുണ്ട്.