ക​ന​ത്ത മ​ഴ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു
Sunday, September 24, 2023 10:41 PM IST
കാ​ഞ്ഞാ​ർ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞാ​ർ ടൗ​ണി​ൽ ക​ച്ച​വ​ട​സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു.

കാ​ഞ്ഞാ​ർ വെ​ങ്കി​ട്ട റോ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കൈ​ത​വേ​ലി​ൽ ഷാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30-ഓ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് ഓ​ടി​ട്ട കെ​ട്ടി​ടം ത​ക​ർ​ന്ന​ത്. ടൗ​ണി​ലെ ആ​ദ്യ​കാ​ല ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ് ഇ​ത്.

വ​ലി​യ ശ​ബ്ദ​ത്തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ലേ​ക്കു മാ​റ്റി.