ക​ര​ടി​യെ ക​ണ്ട സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു
Tuesday, September 26, 2023 11:04 PM IST
കു​മ​ളി: കു​മ​ളി​ക്ക് സ​മീ​പം അ​ട്ട​പ്പ​ള്ള​ത്ത് ക​ര​ടി​യെ ക​ണ്ട ഭാ​ഗ​ത്ത് വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു. നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് കു​ട്ടി​ക്ക​ര​ടി​യെ നാ​ട്ടു​കാ​ർ ക​ണ്ട​ത്.

കു​ട്ടി​ക്ക​ര​ടി ഒ​റ്റ​ക്കാ​വി​ല്ലെ​ന്നും ത​ള്ള​ക്ക​ര​ടി​യ​ട​ക്കം ക​ര​ടി സം​ഘം ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന വ​ന്ന​തോ​ട നാ​ട്ടു​കാ​ർ ഭ​യ​പ്പാ​ടി​ലാ​ണ്. ഇ​തേ തു​ട​ർ​ന്നാ​ണ് വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക്യാ​മ​റ വ​ച്ച​ത്.