സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന: രാ​ഹു​ൽ മാ​ങ്കൂട്ട​ത്തി​ൽ
Saturday, December 2, 2023 11:47 PM IST
ചെ​റു​തോ​ണി: യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ ബൂ​ത്തു​ത​ലം മു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂട്ട​ത്തി​ൽ.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ഫ്രാ​ൻ​സി​സ് ദേ​വ​സ്യ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന യോ​ഗം ഡി​സി​സി ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ബി. പു​ഷ്പ​ല​ത, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു , എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ശോ​ക​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു താ​ജ്, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ജോ​യി വെ​ട്ടി​ക്കു​ഴി, എം.​എ​ൻ. ഗോ​പി , തോ​മ​സ് രാ​ജാ​ൻ, എ.​പി. ഉ​സ്മാ​ൻ , മാ​ത്യു കെ. ​ജോ​ൺ ,ജോ​ബി​ൻ അ​യ്മ​നം, പി.​ജെ. ജോ​മോ​ൺ, മോ​ബി​ൻ മാ​ത്യു, ജോ​ബി സി. ​ജോ​യി, സോ​യി​മോ​ൺ സ​ണ്ണി, ഷി​ൻ​സ് ഏ​ലി​യാ​സ് , അ​രു​ൺ പൂ​ച്ച​ക്കു​ഴി, ടോ​ണി തോ​മ​സ് തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.