ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
Wednesday, February 28, 2024 2:53 AM IST
വ​ണ്ണ​പ്പു​റം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വ​ണ്ണ​പ്പു​റം തോ​ട്ടു​ങ്ക​ൽ മു​ഹ​മ്മ​ദ് റാ​ഫി (27) കാ​ളി​യാ​ർ പ​ള്ളി​പ്പാ​ട്ട് ഹ​നീ​ഫ (59) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ഹ​മ്മ​ദ് റാ​ഫി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഹ​നീ​ഫ​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വ​ണ്ണ​പ്പു​റം പ്ലാ​ന്േ‍​റ​ഷ​ൻ ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.