വിജ്ഞാനത്തിന്റെ കവാടം തുറന്ന് തൊടുപുഴ ന്യൂമാൻ കോളജ്
1415688
Thursday, April 11, 2024 3:33 AM IST
തൊടുപുഴ: ഇടുക്കിയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആറു പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന ന്യൂമാൻ കോളജിന് പുതിയ കവാടം സ്വന്തം.
വജ്രജൂബിലി വർഷത്തോടനുബന്ധിച്ച് ആർച്ച് ഓഫ് വിസ്ഡം എന്ന് നാമകരണം ചെയ്ത് നിർമിച്ച കവാടത്തിന്റെ ഉദ്ഘാടനം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.
കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, ബർസാർ ഫാ. ബെൻസണ്‍ ആന്റണി, വൈസ്പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
കേരളീയ തനതു വാസ്തുശില്പ വിധി പ്രകാരം നിർമിച്ച കവാടത്തിൽ കോളജിന്റെ ചരിത്ര സംഭവങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
അധ്യാപകർ, അനധ്യാപകർ വിദ്യാർഥികൾ, പൗരപ്രമുഖർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കോളജിന്റെ സ്വർഗീയ മധ്യസ്ഥൻ വിശുദ്ധ ജോണ്‍ ഹെൻട്രി ന്യൂമാന്റെ തിരുസ്വരൂപവും അനാവരണം ചെയ്തു.