എം.എം. തോമസ് അഭിഭാഷക വൃത്തിയുടെ 55 വർഷ നിറവിൽ
1415691
Thursday, April 11, 2024 3:33 AM IST
തൊടുപുഴ: അഭിഭാഷക വൃത്തിയിൽ 55 വർഷം പിന്നിടുന്ന തൊടുപുഴ ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ. എം.എം. തോമസിന് നാളെ ശിഷ്യഗണത്തിന്റെ നേതൃത്വത്തിൽ ആദരവ് അർപ്പിക്കും. വൈകുന്നേരം 5.30നു ജോഷ് പവലിയനിൽ നടക്കുന്ന യോഗം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ഹൈക്കോടതി ജസ്റ്റീസ് സോഫി തോമസ് അധ്യക്ഷത വഹിക്കും. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ് അനുമോദനപ്രഭാഷണവും ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ. കെ. രാംകുമാർ മുഖ്യപ്രഭാഷണവും നടത്തും. അഡ്വ. ജോസ് മാത്യു ആമുഖപ്രസംഗം നടത്തും.
ശിഷ്യഗണത്തിലെ ആദ്യഅംഗം അഡ്വ. സി.എം. ടോമി ചെറുവള്ളി പൊന്നാടയണിയിച്ച് ആദരിക്കും. ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റീസ് ഏബ്രഹാം മാത്യു, ഇടുക്കി പ്രിൻസിപ്പൽ കോടതി ജില്ലാ ജഡ്ജി പി.എസ്. ശശികുമാർ, ഡീൻ കുര്യാക്കോസ്, പി.ജെ. ജോസഫ് എംഎൽഎ, എം.എം. മണി എംഎൽഎ, അഭിഭാഷകരായ ഷാജി കുര്യൻ,
കെ.ടി. തോമസ്, സി.കെ. വിദ്യാസാഗർ, ജോസഫ് ജോണ്, എസ്.എസ്. സനീഷ്, പ്രഫ. കൊച്ചുത്രേസ്യ തോമസ് എന്നിവർ പ്രസംഗിക്കും. അഡ്വ. എം.എം. തോമസ് മറുപടി പ്രസംഗം നടത്തും. അഡ്വ. പി.എസ്. ബിജു സ്വാഗതവും അഡ്വ. സിബി ജോസഫ് നന്ദിയും പറയും.