സ്വകാര്യ വ്യക്തി വഴി തടസപ്പെടുത്തുന്നതായി പരാതി
1425257
Monday, May 27, 2024 2:12 AM IST
പീരുമേട്: പീരുമേട് പഞ്ചായത്തിലെ റാണി കോവിൽ പുതുവൽ ഭാഗത്ത് പ്രദേശവാസികളായ 25 ഓളം കുടുംബങ്ങളുടെ സഞ്ചാര മാർഗം തടസപ്പെടുത്തുന്നതായി പരാതി. ചപ്പുചവറുകളും ആട്ടിൻ കൂട്ടിൽനിന്നുമുള്ള വേയിസ്റ്റുകളും റോഡിൽ തള്ളിയാണ് സ്വകാര്യ വ്യക്തി സഞ്ചാര മാർഗം തടസപ്പെടുത്തിയിരിക്കുന്നത്.
റോഡരുകിൽ ചപ്പുചവറുകൾ തള്ളുന്നതുകൂടാതെ കാർഷിക വിളകൾ നട്ടുപിടിപ്പിക്കുകയും ചെയ്ത് സ്ഥലം സ്വന്തമാക്കാനുള്ള ശ്രമം നടത്തുകയാണെന്നും പറയുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.