ബൈക്കപകടത്തിൽ പരിക്കേറ്റ 18 കാരൻ മരിച്ചു
1425271
Monday, May 27, 2024 2:35 AM IST
ഉപ്പുതറ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18കാരൻ മരിച്ചു. ഉപ്പുതറ മാക്കപ്പതാൽ പൊടിപ്പാറ രാജേഷ് ജോസഫിന്റെ മകൻ രഞ്ജിത് രാജേഷ് (18) ആണു മരിച്ചത്. തേക്കടി - മാട്ടുതാവളം കവലയ്ക്ക് സമീപം മേയ് 12 ന് ഉച്ചയോടെയാണ് അപകടം. വളകോടിനു പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽനിന്നു മറിയുകയായിരുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് മരിച്ചത്. അമ്മ: മഞ്ജു. സഹോദരി: രഞ്ജു. സംസ്കാരം ഇന്ന് ഒൻപതിന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.