നെഹ്റു അനുസ്മരണം നടത്തി
1425511
Tuesday, May 28, 2024 6:27 AM IST
തൊടുപുഴ: ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അനുസ്മരണ സമ്മേളനം നടത്തി. ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി അഡ്വ. ആൽബർട്ട് ജോസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.
നെഹ്റുവും വർത്തമാനകാല ഇന്ത്യയും എന്ന വിഷയത്തിൽ കെ.ആർ. രാജാറാം ക്ലാസ് നയിച്ചു. ടി.ജെ.പീറ്റർ ,എൻ.ഐ. ബെന്നി, ഷിബിലി സാഹിബ്, ജോയി മൈലാടി, കെ.ജി. സജി മോൻ, എം.ഡി. ദേവദാസ്, ജോർജ് ജോണ് റോബിൻ മൈലാടി, ജി. സുദർശൻ, രാമകൃഷ്ണൻ വൈക്കത്ത്, പി.വി. അച്ചാമ്മ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിന് മുന്നോടിയായി നെഹ്റുവിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടത്തി