തടിയമ്പാട് പാലം തടസങ്ങൾ നീങ്ങി: എംപി
1429188
Friday, June 14, 2024 3:43 AM IST
ചെറുതോണി: സേതുബന്ധൻ - (സിആർഐഎഫ്) പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ച തടിയമ്പാട്-മരിയാപുരം പാലത്തിന് ഭരണാനുമതിയായതായി ഡീൻ കുര്യാക്കോസ് എംപി.
എംപി എന്ന നിലയിൽ തന്റെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് 2022- 23 സാമ്പത്തിക വർഷം സി ആർ ഐ എഫ് പദ്ധതിയുടെ ഭാഗമായി തടിയമ്പാട് - മരിയാപുരം പാലത്തിന് കേന്ദ്ര സർക്കാർ ഫണ്ടനുവദിച്ചത്.
പാലത്തിന്റെ എസ്റ്റിമേറ്റ് തുകയായ 32 കോടി രൂപയും പൂർണമായും കേന്ദ്ര സർക്കാർ 2023 ഏപ്രിലിൽ നൽകിയതുമാണ്. അനാവശ്യമായി പദ്ധതി വൈകിപ്പിച്ചത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമുണ്ടാകാതിരിക്കാൻ മാത്രമായിരുന്നു.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടപടികൾ അവസാനിച്ചപ്പോൾ ഗത്യന്തരമില്ലാതെ ഭരണാനുമതി ലഭ്യമാക്കിയിരിക്കുകയാണ്. അനാവശ്യമായി ധനവകുപ്പും പൊതുമരാമത്തുവകുപ്പും പദ്ധതി വൈകിപ്പിച്ചതിന് എംപി എന്ന നിലയിൽ ഡീൻ കുര്യാക്കോസ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.