മറയൂരിൽ 19.63 കോടിയുടെ ചന്ദനലേലം
1430567
Friday, June 21, 2024 4:11 AM IST
മറയൂര്‍: മറയൂരില്‍ നടന്ന ചന്ദന ഇ-ലേലത്തില്‍ 19.63 കോടി രൂപയുടെ വില്‍പ്പന നടന്നു. രണ്ട് സെക്ഷനുകളായി നടന്ന ലേലത്തില്‍ 16 വിഭാഗങ്ങളിലായി 28.5 ടണ്‍ ചന്ദനമാണ് ഒറ്റ ദിവസം നടക്കുന്ന ഓണ്‍ലൈന്‍ ലേലത്തില്‍ വനം വകുപ്പ് വച്ചത്.
8.53 ടണ്‍ ചന്ദനമാണ് വിവിധ ക്ലാസുകളിലായി വില്‍പ്പന നടന്നത്. കര്‍ണ്ണാടക സോപ്സ്, സൂര്യഹാന്ഡി ക്രാഫ്റ്റ്സ് ജയ്പുർ, ജയ്പുർ ക്ലൗഡ് 9, വൈക്കം ശ്രീ ദുര്ഗാദേവിക ക്ഷേത്രം, കളരിക്കല്‍ ഭഗവതി ക്ഷേത്രം മാവേലിക്കര, ശ്രീ പത്മനാഭിക്ഷേത്രം തിരുവനന്തപുരം എന്നിങ്ങനെ ആറു സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്. 12 കോടി രൂപയുടെ ചന്ദനം കര്‍ണ്ണാടക സോപ്സ് മാത്രം വാങ്ങി.
13 ന് നടന്ന ചന്ദന തൈല ലേലത്തില്‍ 2 കോടിരൂപയുടെ വില്‍പ്പനയും നടന്നിരുന്നതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. ജി. വിനോദ് കുമാര്‍ പറഞ്ഞു.