നെടുങ്കണ്ടം: കെപിസിസി മിഷൻ 2025ന്റെ ഭാഗമായി കോൺഗ്രസ് ഉടുമ്പഞ്ചോല നിയോജക മണ്ഡലംതല ക്യാമ്പ് എക്സിക്യൂട്ടിവ് നെടുങ്കണ്ടത്ത് നടന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ, വാർഡ് കമ്മിറ്റി പുനഃസംഘടന, സംഘടനാപ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കൽ തുടങ്ങിയവ സംബന്ധിച്ച് ചർച്ചകൾ നടന്നു.
ഡീൻ കുര്യാക്കോസ് എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ പ്രസിഡന്റ് സി.എസ്. യശോധരൻ, ജോസഫ് വാഴക്കൻ, സി.പി. മാത്യു, ജോസി സെബാസ്റ്റ്യൻ, എസ്. അശോകൻ, എം.എൻ. ഗോപി, ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, എ.പി. ഉസ്മാൻ, സേനാപതി വേണു, ജി. മുരളീധരൻ, ബിജോ മാണി, ബെന്നി തുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.