മൂ​ല​മ​റ്റ​ത്തി​ന്‍റെ "ഫാ​ഷ​ൻ പി​ള്ള' ഓ​ർ​മ​യാ​യി
Friday, September 6, 2024 11:06 PM IST
മൂ​ല​മ​റ്റം: ത​ല​മു​റ​ക​ളു​ടെ വേ​ഷ സൗ​ന്ദ​ര്യ​ത്തി​ന് വി​വി​ധ ഫാ​ഷ​നു​ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യ മൂ​ല​മ​റ്റം ര​ത്ന നി​വാ​സി​ൽ കെ.​കെ. ​നാ​രാ​യ​ണ​ൻ നാ​യ​ർ (83) എ​ന്ന ഫാ​ഷ​ൻ പി​ള്ള ഓ​ർ​മ​യാ​യി. മൂ​ല​മ​റ്റ​ത്തു​ള്ള കു​ടി​യേ​റ്റ ജ​ന​ത​യ്ക്കും പ​വ​ർ​ഹൗ​സ് നി​ർ​മാ​ണ കാ​ല​ഘ​ട്ട​ത്തി​ലെ തി​ര​ക്കേ​റി​യ നാ​ളു​ക​ളി​ലും ഫാ​ഷ​ൻ ടെ​യ്‌ല​റിം​ഗ് എ​ന്ന സ്ഥാ​പ​നം വ​ഴി ഏ​തു പ്രാ​യ​ക്കാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ ഡി​സൈ​നി​ൽ വ​സ്ത്രം ത​യ്ക്കു​ന്ന​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

വി​വാ​ഹ​വേ​ഷ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ അ​ന്ന​ത്തെ പു​തി​യ ഫാ​ഷ​ൻ സ​ങ്ക​ൽ​പ്പ​ങ്ങ​ളു​ടെ വ​ക്താ​വാ​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യും നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​യാ​യും​ഓ​ൾ കേ​ര​ള ടെ​യ്‌ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം അ​റ​ക്കു​ള​ത്തെ സാ​മൂ​ഹി​കരം​ഗ​ങ്ങ​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.


ഏ​റെ​ക്കാ​ലം ടെ​യ്‌ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം പി​ൻ​ത​ല​മു​റ​ക്കാ​രാ​യ ത​യ്യ​ൽത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി അ​ടി​ത്ത​റ പാ​കു​ക​യും ചെ​യ്തു.