ഉഷാ വിജയന്റെ റിട്ട് ഹർജി തള്ളി; ആറു വർഷത്തേക്ക് വിലക്ക്
1466922
Wednesday, November 6, 2024 4:11 AM IST
കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉഷാ വിജയനെ അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരേ ഉഷ വിജയൻ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജി തള്ളി.
ആറു വർഷത്തേക്ക് അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഹൈക്കോടതി ശരിവച്ചു. ഇതനുസരിച്ച് ഉഷ വിജയന് ആറു വർഷത്തേക്ക് മത്സരിക്കാനും അംഗമായി തുടരാനും സാധിക്കില്ലന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവായി.
ജഡ്ജി മുഹമ്മദ് നിയാസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജലീന സിജോ എന്നിവർ അഡ്വ. കെ.സി. വിൻസന്റ് മുഖേന സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.