അടിമാ​ലി: കേ​ര​ള വി​ധ​വാ സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​നം അ​ടി​മാ​ലി​യി​ല്‍ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ ഇരുന്നൂറു പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും. അ​ടി​മാ​ലി എം. ​ഇ. മീ​രാ​ന്‍ മെ​മ്മോ​റി​യ​ല്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ 24, 25 തീ​യ​തി​ക​ളി​ലാ​യാ​ണ് സ​മ്മേ​ള​നം.

സെ​മി​നാ​റു​ക​ള്‍, ക​ലാ മ​ത്സ​ര​ങ്ങ​ള്‍, ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ മീ​റ്റ്, പ്ര​തി​നി​ധി സ​മ്മേ​ള​നം, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, പ്ര​ക​ട​നം എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. 24നു ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം സി​നി​മാ​താ​രം സോ​ണി​യ മ​ല്‍​ഹാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

25ന് ​വാ​ര്‍​ഷി​ക സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

24​ന് ഉ​ച്ച​കഴിഞ്ഞു ര​ണ്ടി​ന് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.എം. ഗി​രി​ജ​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കമാകും. ശ​ര​ണ്യ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളും സ്വ​യം തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ക്കും. കെ.​ടി. ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 25നു ന​ട​ക്കു​ന്ന വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ സം​ഘ​ട​നാ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ടി.എ​ന്‍. രാ​ജ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഡ്വ. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എംപി കെ.എം. ഗി​രി​ജ സ്മാ​ര​ക അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തും.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള സ്‌​നേ​ഹാ​ദ​ര​വ് 2025ന്‍റെ ​ഉ​ദ്ഘാ​ട​നം അ​ഡ്വ. എ. ​രാ​ജ എംഎ​ല്‍എ ​നി​ര്‍​വ​ഹി​ക്കും. പു​തി​യ സം​സ്ഥാ​ന സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.

മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ അ​നി​ല്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്നും ടി. ​എ​ന്‍. രാ​ജ​ന്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ളി ചാ​ര്‍​ളി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ജ​നി ഉ​ദ​യ​ന്‍, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ എ​ല്‍. രാ​ജ​ന്‍, ക​ണ്‍​വീ​ന​ര്‍ ലി​സി മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ അ​റി​യി​ച്ചു.