പോലീസ് അസോ. സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
1561268
Wednesday, May 21, 2025 5:24 AM IST
തൊടുപുഴ: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കണ്‍വൻഷന്റെ സംഘാടക സമിതി രൂപീകരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു. കെപിഎ സംസ്ഥാന പ്രസിഡന്റ് എ. സുധീർഖാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഇ. വി. പ്രദീപൻ, കെപിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ. നായർ, ഡിവൈഎസ്പിമാരായ ഇമ്മാനുവൽ പോൾ, സന്തോഷ്കുമാർ, ഷാജു പോൾ, തൊടുപുഴ എസ്എച്ച്ഒ മഹേഷ്കുമാർ, കെപിഒഎ ജില്ലാ സെക്രട്ടറി എച്ച്. സനൽകുമാർ, ജി.പി. അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ജൂണ്‍ 17ന് തൊടുപുഴയിലാണ് സംസ്ഥാന കണ്വൻഷൻ. എസ്. അനീഷ്കുമാർ-ചെയർമാൻ, ഇ.ജി. മനോജ്കുമാർ-ജനറൽ കണ്‍വീനർ എന്നിവരടങ്ങുന്ന 501 അംഗ സംഘാടക സമിതിയേയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികൾക്കും രൂപംനൽകി.