കെപിസിസി പ്രസിഡന്റിനു സ്വീകരണം
1561269
Wednesday, May 21, 2025 5:24 AM IST
ചെറുതോണി: കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ അഡ്വ. സണ്ണി ജോസഫ് എംഎൽഎക്ക് ഊഷ്മളമായ സ്വീകരണം നൽകുവാൻ ഡിസിസി നേതൃയോഗം തീരുമാനിച്ചു.
24 ന് രാവിലെ 11 ന് തൊടുപുഴ ഷെറോൺ ഓഡിറ്റോറിയത്തിൽ എത്തിച്ചേരുന്ന സണ്ണി ജോസഫിനെ ഡിസിസി പ്രസിഡന്റ് സി. പി. മാത്യുവിന്റെ നേതൃത്വത്തിൽ വാർഡു കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ സ്വീകരിക്കും. വാർഡു കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർക്ക് ഐഡന്റിറ്റി കാർഡുകൾ കെപിസിസി പ്രസിഡന്റ് വിതരണം ചെയ്യും. സ്വീകരണ സമ്മേളനത്തിൽ രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴക്കൻ, ഡീൻ കുര്യാക്കോസ് എം പി, കെപിസിസി ജന. സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, അഡ്വ. എസ്.അശോകൻ, എം.എൻ. ഗോപി തുടങ്ങിയവർ പങ്കെടുക്കും. നേതൃയോഗത്തിൽ സി.പി. മാത്യു അധ്യക്ഷത വഹിച്ചു.