തൊ​ടു​പു​ഴ: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഗ്ര​ന്ഥ​ശാ​ലാ വി​ക​സ​ന സ​മി​തി മ​ത്സ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ കാ​ല​ങ്ങ​ളാ​യി ന​ട​ന്നുവ​രു​ന്ന ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം ലൈ​ബ്ര​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ലൈ​ബ്ര​റി​ക​ൾ ഗ്രേ​ഡിം​ഗി​ൽ താ​ഴെ​യാ​യി. ഭ​ര​ണം ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രി​ൽനി​ന്നു പാ​ർ​ട്ടി​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ മി​ക്ക ലൈ​ബ്ര​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ക​ട​ലാ​സി​ലൊ​തു​ങ്ങി.

ദു​രി​താ​ശ്വാ​സം, പു​സ്ത​കോ​ത്സ​വം, വാ​യ​നാ മ​ത്സരം തു​ട​ങ്ങി ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന ഏ​തു പ​രി​പാ​ടി​യും നി​ർ​ബ​ന്ധി​ത പി​രി​വി​നു​ള്ള അ​വ​സ​ര​മാ​ക്കി മാ​റ്റി​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ജേ​ക്ക​ബ് ജോ​ണ്‍, ജോ​സ​ഫ് എം.​ടി. മൂ​ല​ശേ​രി​ൽ, ജി.​ മോ​ഹ​ൻ, എം.​പി. പ​ത്രോ​സ്, സെ​ബാ​സ്റ്റ്യ​ൻ കു​ര്യ​ൻ കൊ​ച്ച​ടി​വാ​രം, കെ.​ബി.​ സു​രേ​ന്ദ്ര​നാ​ഥ്, വി​ൻ​സെ​ന്‍റ് മാ​ത്യു പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ലേ​ക്കും പി.​വി.​ജോ​സ്, എ​ൻ.​ ര​വീ​ന്ദ്ര​ൻ, സോ​ണി ജോ​സ​ഫ് ചാ​ല​ക്ക​ൽ, കെ.​എം.​ തോ​മ​സ് കാ​ര്യാ​മ​ഠം, വി​ൽ​സ​ണ്‍ മാ​ത്യു പ​ള്ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ലേ​ക്കു​മാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. പ​ത്ര​സ​മ്മേ​ളന​ത്തി​ൽ ഗ്ര​ന്ഥ​ശാ​ലാ വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ ജോ​സ​ഫ് എം.​ടി. മൂ​ല​ശേ​രി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.