സർക്കിൾ സഹകരണ യൂണിയൻ: യുഡിഎഫിന് ഉജ്വല വിജയം
1561272
Wednesday, May 21, 2025 5:24 AM IST
തൊടുപുഴ: താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 11 സീറ്റിൽ പത്തുസീറ്റും യുഡിഎഫ് കരസ്ഥമാക്കി. ടോണി കുര്യാക്കോസ്, ടോമി തോമസ് കാവാലം, ടോമിച്ചൻ പി. മുണ്ടുപാലം, സി.കെ. നസീർ, ഇന്ദു സുധാകരൻ, സി.പി. കൃഷ്ണൻ, കൃഷ്ണൻ കണിയാപുരം, ടോം തോമസ് എന്നിവർ യുഡിഎഫ് പാനലിൽ വിജയിച്ചു.
എം.ടി. ജോണി മുണ്ടയ്ക്കാമറ്റത്തിൽ, എം. സ്കറിയ എന്നിവർ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്. സിജോയാണ് എൽഡിഎഫ് പാനലിൽ നിന്നു വിജയിച്ചത്. വിജയിച്ച സ്ഥാനാർഥികൾക്കൊപ്പം യുഡിഎഫ് നേതാക്കൾ ടൗണിൽ ആഹ്ളാദ പ്രകടനവും നടത്തി. ഗാന്ധി സ്ക്വയറിൽ നടന്ന യോഗത്തിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, എൻ.ഐ. ബെന്നി, സുരേഷ് ബാബു, പി.എൻ. സീതി എന്നിവർ പ്രസംഗിച്ചു.