ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ ക്യാമ്പിന് തുടക്കമായി
1561279
Wednesday, May 21, 2025 5:31 AM IST
കട്ടപ്പന: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ ക്യാമ്പിന് തുടക്കമായി. നാലാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായാണ് ഹൊറൈസൺ 2025 എന്ന പേരിൽ ക്യാമ്പ് നടത്തുന്നത്.
ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി കെ. വി. സിജോ, സ്കൂള്‍ അഡ്മിനിസ്ട്രെറ്റര്‍ എസ്.എസ്. അനിത ശേഖര്‍, ഇംഗ്ലീഷ് അധ്യാപകരായ ജൂബി അന്ന ഉമ്മന്‍, കെ.കെ. ഉണ്ണികൃഷ്ണന്, മെര്ലിന് കുര്യന്, മോന്‍സി മോഹന്‍, ഹിമ അന്ന തോമസ്, കെ.ആർ.അനിത എന്നിവര്‍ നേതൃത്വം നല്കി.