എസ്റ്റേറ്റ് പൂപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
1561283
Wednesday, May 21, 2025 5:31 AM IST
രാജാക്കാട്: എസ്റ്റേറ്റ് പൂപ്പാറയിൽ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു പരിക്കേറ്റു. പൂപ്പാറ സ്വദേശി പാണ്ടിദുരൈക്കാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഇയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 12ന് എസ്റ്റേറ്റ് പൂപ്പാറ ഷാപ്പിനു മുൻപിലായിട്ടാണ് അപകടം ഉണ്ടായത്. രാജകുമാരി ഭാഗത്തുനിന്നു വന്ന കർണാടക സ്വദേശികളുടെ വാഹനത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു.